+1 / Plus one Allotment ആപ്ലിക്കേഷൻ സമർപ്പിക്കുന്ന എല്ലാ വിദ്യാർഥികളും നിർബന്ധമായും അറിയേണ്ട ഒന്നാണ് ബോണസ് പോയിൻറിനെ കുറിച്ച്.
നിങ്ങൾക്ക് വേഗത്തിൽ അഡ്മിഷൻ ലഭിക്കാൻ സഹായിക്കുന്ന ഒരു മാർഗമാണ് ബോണസ് പോയിൻറ്.
ഏതൊക്കെ രീതിയിൽ ഉള്ള Bonus Points ആണ് എന്ന് ഈ പോസ്റ്റിൽ പറയുന്നുണ്ട്. അതുകൊണ്ട് എല്ലാ വിദ്യാർഥികളും നിർബന്ധമായും ഈ പോസ്റ്റ് അവസാനം വരെ വായിക്കുക.
ഒരുപാട് വിദ്യാർത്ഥികൾക്ക് ഇതിനെക്കുറിച്ച് അറിയില്ല അതുകൊണ്ട് തന്നെ മാക്സിമം ഈ പോസ്റ്റ് മറ്റുള്ള വിദ്യാർഥികൾക്ക് ഷെയർ ചെയ്ത എത്തിച്ചുകൊടുക്കുക. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അത് വലിയ ഉപകാരം ആയിരിക്കും.
Bonus points കിട്ടാനുള്ള ഒന്നാമത്തെ മാർഗം, നിങ്ങൾ അതായത് പ്ലസ് വൺ അലോട്ട്മെൻറ് ആപ്ലിക്കേഷൻ സമർപ്പിക്കുന്ന വിദ്യാർത്ഥികൾ പത്താം ക്ലാസിലെ കേരള സിലബസിൽ ആണ് പഠിച്ചത് എങ്കിൽ അവർക്ക് 3 പോയിൻറ് ബോണസായി ലഭിക്കും.
നിങ്ങൾ പഠിച്ച സ്കൂളിൽ ഉള്ള ഹയർസെക്കൻഡറി സ്കൂളിൽ തന്നെയാണ് നിങ്ങൾ പ്ലസ് വൺ അലോട്ട്മെൻറ് കൊടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് 2 പോയിന്റ് ബോണസ് ആയി കിട്ടും.
അത് പോലെ ബോണസ് പോയിന്റ് ലഭിക്കാൻ മറ്റൊരു മാർഗമാണ് സ്വന്തം പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ ഏരിയക്കുള്ളിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ ആണ് നിങ്ങൾ പ്ലസ് വണ്ണിനു അപേക്ഷകൾ കൊടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് അവിടെയും 2 പോയിന്റ് ബോണസ് ആയി ലഭിക്കും.
ഇനി നിങ്ങളുടെ താലൂക്കിലുള്ള ഏതെങ്കിലും സ്കൂളുകളിലാണ് നിങ്ങൾ പ്ലസ് വണ്ണിന് അപേക്ഷ കൊടുക്കുന്നത് എങ്കിൽ നിങ്ങൾക്ക് അവിടെയും ഒരു പോയിൻറ് ബോണസ് ആയി ലഭിക്കും.
നിങ്ങളുടെ സ്വന്തം പഞ്ചായത്തിൽ ഹയർസെക്കൻഡറി സ്കൂളുകൾ ഇല്ലെങ്കിൽ തൊട്ടടുത്ത പഞ്ചായത്തിൽ അതേ താലൂക്കിൽ തന്നെ തൊട്ടടുത്ത പഞ്ചായത്തിലുള്ള ഹയർസെക്കൻഡറി സ്കൂളുകളിൽ ആണ് നിങ്ങൾ പ്ലസ് വണ്ണിൽ അപേക്ഷകൾ കൊടുക്കുന്നതെങ്കിൽ അവിടെയും നിങ്ങൾക്ക് രണ്ടു പോയിന്റ് ബോണസ് ലഭിക്കുന്നതാണ്.
അതു പോലെ തന്നെ NCC, Scout & guide എന്നീവയിലുള്ള വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഉള്ള വിദ്യാർഥികൾക്കും ബോണസ് പോയിൻറ് ലഭിക്കുന്നതാണ്. അത് പോലെ നീന്തൽ സർട്ടിഫിക്കറ്റ് ഉള്ള വിദ്യാർത്ഥികൾക്കും 2 പോയിൻറ് ബോണസ് ആയി ലഭിക്കും.
അത് പോലെ ജവാന്മാരുടെ മക്കളാണെങ്കിൽ അവർക്ക് 5 പോയിൻറ് ആണ് ബോണസ് ആയി ലഭിക്കുക.
ഇത്രയും മാർഗ്ഗമാണെന്ന് നമുക്ക് ബോണസ് പോയിന്റ് ലഭിക്കാനുള്ളത്.
അത് കൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് ബോണസ് പോയിൻറ്,
ഇതിന്റെ അടിസ്ഥാനത്തിൽ നമുക്ക് പെട്ടെന്ന് അഡ്മിഷൻ കിട്ടാൻ ഒരുപാട് സാധ്യതകൾ ഉണ്ട്. ആയതിനാൽ അഡ്മിഷൻ കൊടുക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ശ്രദ്ധിച്ച് സ്കൂളുകൾ ഒക്കെ കൊടുക്കുക.
വിദ്യാർഥികൾ അപേക്ഷ കൊടുക്കുന്ന സമയത്ത് വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിൽ ആയിരിക്കും നിങ്ങൾക്ക് പെട്ടെന്ന് അഡ്മിഷൻ സ്കൂളുകളിൽ ലഭിക്കുക.
നിങ്ങൾക്ക് വേഗം അഡ്മിഷൻ ലഭിക്കുവാൻ ബോണസ് പോയിന്റ് അടിസ്ഥാനത്തിൽ ആണു കൊടുത്തതെങ്കിൽ നിങ്ങൾക്ക് അഡ്മിഷൻ കിട്ടാൻ ഒരുപാട് സാധ്യതകൾ ഉണ്ട്. എന്തായാലും ഇത് മാക്സിമം നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്യുക
1 : പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.
2 : SSLC ക്ക് പഠിച്ചിരുന്ന അതേ സ്കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
3 : താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.
4 : താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.
5 : താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ
2 ബോണസ് പോയിൻറ് ലഭിക്കും.
6 : NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.
7 : കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
8 : ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്ല ഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
0 Comments: