23 July 2020

+1 | Plus One Admission 2020 | How To Fill +1 Admission Form

+1 | Plus One Admission 2020 | How To Fill +1 Admission Form
+1 അപേക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ അറിയാൻ...!

1. ഓൺലൈനായി അപേക്ഷ സമർപ്പണം ജൂലൈ 28-നു ശേഷമാണ് ആരംഭിക്കുക.

2. ആദ്യം അപേക്ഷിക്കുന്നവർക്ക്
അലോട്ട്‌മെന്റ് റിസൾട്ടിൽ പ്രത്യേകം പരിഗണന ഒന്നുമില്ല.

3. അപേക്ഷ സമർപ്പണം ജൂലൈ 28 ന് തുടങ്ങിയാലും ആദ്യ ദിവസങ്ങളിൽ ഉണ്ടാവുന്ന പാകപ്പിഴകൾ പരിഹരിച്ചു വെബ്സൈറ്റ് പൂർണ്ണ സജ്ജമായതിന് ശേഷം അപേക്ഷ സമർപ്പിക്കുന്നതാണ് നല്ലത്.

4. തിരക്ക് കൂട്ടേണ്ടതില്ല ; എല്ലാവർക്കും അപേക്ഷിക്കാനുള്ള ആവശ്യത്തിന് സമയപരിധി ഉണ്ടാവും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും..!

5. മാർക്കും ബോണസ് പോയിന്റുകളും അനുസരിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ ആണ് അലോട്ട്‌മെന്റ് വരിക. ആദ്യം അലോട്ട്‌മെന്റ് കിട്ടിയില്ലെങ്കിൽ കൂടി വീണ്ടും അവസരങ്ങൾ ഉണ്ടാവും.

6. ഡാറ്റ കളക്ഷൻ ഫോമിൽ ബോണസ് പോയിന്റുകൾ ലഭ്യമാകുന്ന എല്ലാ ഭാഗങ്ങളും നന്നായി പരിശോധിച്ച് അവ നഷ്ടപ്പെടാത്ത വിധം ടിക് ഇടുകയോ, പൂരിപ്പിക്കുകയോ ചെയ്യുക.

7. വിദ്യാർത്ഥിയുടെ അഭിരുചിക്ക് അനുസരിച്ച് മാത്രം ഓപ്‌ഷൻസ്* തിരഞ്ഞെടുക്കുക.

8. താല്പര്യമുള്ള വിഷയം, ആ വിഷയം ലഭ്യമായതും, സൗകര്യപ്രദമായതുമായ സ്‌കൂൾ എന്നിങ്ങനെ മുൻഗണന ക്രമത്തിൽ ഓപ്‌ഷൻസ് സെലെക്റ്റ് ചെയ്യുക.

9. ചുരുങ്ങിയത് 15 ഓപ്‌ഷനുകളെങ്കിലും സെലെക്റ്റ് ചെയ്യുക. കിട്ടിയ ഓപ്‌ഷനിൽ ചേർന്ന് ട്രാൻസ്ഫർ ഓപ്‌ഷൻസ് വരുമ്പോൾ താത്പര്യപ്രകാരം അപേക്ഷിക്കുക.

10. ഒരു സ്‌കൂളും ഒറ്റ ഓപ്‌ഷനും മാത്രമെന്ന നിലപാട് ഒഴിവാക്കുക. First അലോട്ട്‌മെന്റ് കിട്ടാതെ വന്നാൽ അത്തരക്കാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാവും.

11. താത്പര്യപ്പെടുന്ന കോഴ്സ് ഉള്ള സ്‌കൂളിലെ മറ്റ് കോഴ്‌സുകൾ അവസാന ഓപ്‌ഷനുകൾ ആയി എടുക്കുക. ട്രാൻസ്ഫർ ഓപ്‌ഷൻ വഴി കോഴ്‌സ് മാറാം..!

12. പരമാവധി ഓപ്‌ഷനുകൾ ഉണ്ടെങ്കിലും യാത്ര സൗകര്യം കൂടി കണക്കിലെടുത്തു മാത്രം ഓപ്‌ഷൻസ് തിരഞ്ഞെടുക്കുക.

13. കൂട്ടുകാരുടെ ഓപ്‌ഷൻസ്‌ കോപ്പി അടിക്കാതിരിക്കുക. സ്വന്തമായി തിരഞ്ഞെടുപ്പ് ഉണ്ടാവുക എന്നത് മോശം കാര്യമല്ല.!

14. ആത്യന്തികമായി അധ്യാപകരുടെയും, രക്ഷിതാക്കളുടെയും ജ്യേഷ്ഠ സഹോദര/രിമാരുടെയും അഭിപ്രായങ്ങൾ കൂടി ആരായുക. ആ ബഹുമാനവും പരിഗണനയും നിങ്ങളുടെ വളർച്ചക്കുള്ളത് തന്നെയാണ്
കൂടുതൽ അറിവുകൾക്ക് നിങ്ങളുടെ അധ്യാപകരുമായി ബന്ധപ്പെടുക.

0 Comments:

links